spot_img
Saturday, June 6, 2026

പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിന് അയച്ച യഥാര്‍ഥ കത്ത് കണ്ടെത്തി; കേസില്‍ നിര്‍ണായകം



നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിന് അയച്ച യഥാര്‍ഥ കത്ത് അന്വേഷണ സംഘം കണ്ടെത്തി.

സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടില്‍നിന്നാണ് കത്ത് കണ്ടെത്തിയത്.കത്തിന്റെ പകര്‍പ്പ് പള്‍സര്‍ സുനിയുടെ അമ്മയുടെ കൈവശം കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയിരുന്നു. ഈ പകര്‍പ്പ് നേരത്തെ അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്തിരിന്നു. ഇതിനുശേഷമാണിപ്പോള്‍ യഥാര്‍ഥ കത്ത് പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത്.കത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിലെ നിര്‍ണായമായ കണ്ടെത്തിലാണ് ഈ കത്ത്. കയ്യക്ഷരത്തിന്റെ സാമ്പിള്‍ പരിശോധനയില്‍ കത്ത് യഥാര്‍ഥമാണെന്ന് ഉറപ്പിക്കാനായാല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യത്തില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ മുന്നോട്ടുപോകാന്‍ കഴിയും.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തില്‍ പറയുന്നത്. വലിയ ഭീഷണി നേരിടുന്നുണ്ടെന്നും ദിലീപാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നുമുള്ള കാര്യങ്ങളും പള്‍സര്‍ സുനി കത്തില്‍ എഴുതിയിരുന്നു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles