spot_img
Tuesday, July 21, 2026

കള്ളാടി മണ്ണിടിച്ചിൽ; പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും



കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദർശിക്കാൻ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. ദുരന്തത്തിൽ പരിക്കേറ്റവരെയും കുടുംബങ്ങളെയും നേരിൽ കാണും.കള്ളാടി മണ്ണിടിച്ചിൽ നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എംപി രാഹുൽ ഗാന്ധിയോ നിലവിലെ എംപി പ്രിയങ്ക ഗാന്ധിയോ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ലെന്ന് ബിജെപി രൂക്ഷമായി വിമർശിച്ചിരുന്നു.ദുരിതബാധിതരെ കാണാൻ ഇരുവരും ഇതുവരെ സമയം കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നും ബിജെപി ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ സന്ദർശനം.കള്ളാടി ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.ദുരന്തത്തിൽ മരണപ്പെട്ട 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി നൽകും.അപകടത്തിൽ പരിക്കേറ്റ 9 പേരിൽ 6 പേർക്ക് 2.5 ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും നൽകും.

ജൂലൈ 8നാണ് കള്ളാടിയിൽ അപകടമുണ്ടായത്. രാവിലെ 11.30 ഓടെ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ. തുരങ്ക പാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവരും സുരക്ഷാ ജീവനക്കാരും മേൽനോട്ട ചുമതലയിലുള്ളവരുമാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരിൽ ഭൂരിഭാഗവും അതിഥി തൊഴിലാളികളാണ്.മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക പാതയിലാണ് അപകടമുണ്ടായത്. ഇത് പ്രദേശത്തെ ഗതാഗതത്തെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു.പ്രിയങ്കയുടെ സന്ദർശനത്തോടൊപ്പം ദുരിതബാധിതർക്ക് കൂടുതൽ സഹായങ്ങൾ പ്രഖ്യാപിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകരും പ്രാദേശിക നേതാക്കളും പ്രിയങ്കയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles