spot_img
Tuesday, July 21, 2026

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ 3 മാസം മുതൽ ആവശ്യാനുസരണം പുതുക്കാനുള്ള നിയമം പ്രാബല്യത്തിൽ.



റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിൽ വലിയ ഇളവ്. ഇഖാമ 3 മാസം മുതൽ ആവശ്യാനുസരണം പുതുക്കാനുള്ള പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നു.അബ്ഷെർ പ്ലാറ്റ്ഫോം വഴി ഇനി മുതൽ 3 മാസം മുതൽ 21 മാസം വരെയുള്ള കാലയളവിൽ ഇഖാമ വിഭജിച്ച് പുതുക്കാനും ഫീസ് ഭാഗികമായി അടയ്ക്കാനും സാധിക്കും.ഹൗസ് ഡ്രൈവർമാരും വീട്ടുജോലിക്കാരും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്കും അവരുടെ തൊഴിലുടമകൾക്കും വലിയ ആശ്വാസമാണ് ഈ നടപടി.

സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജവാസത്ത്, മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്ഫോം, അബ്ഷെർ എന്നിവ ചേർന്നാണ് ഈ പുതിയ ഡിജിറ്റൽ സംവിധാനം നടപ്പാക്കിയത്.മുമ്പ് ഇഖാമ 1 വർഷത്തേക്കോ 2 വർഷത്തേക്കോ മാത്രമാണ് പുതുക്കാൻ കഴിഞ്ഞിരുന്നത്. ഇനി മുതൽ 3, 6, 9, 12, 15, 18, 21, 24 മാസങ്ങൾ വരെയുള്ള വ്യത്യസ്ത കാലയളവിലേക്ക് ആവശ്യാനുസരണം പുതുക്കാൻ കഴിയും.നിയമം പ്രാബല്യത്തിൽ വന്നതോടെ തൊഴിലുടമകൾക്ക് ഇഖാമ ഫീസ് ഒറ്റയടിക്ക് അടയ്ക്കേണ്ടതില്ല.

തങ്ങൾ തിരഞ്ഞെടുക്കുന്ന കാലയളവിലേക്ക് മാത്രമായി ഭാഗികമായി ഫീസ് അടച്ചാൽ മതി. ഇത് സ്പോൺസർമാരുടെ സാമ്പത്തിക ബാധ്യത വലിയ രീതിയിൽ കുറയ്ക്കും.ലക്ഷക്കണക്കിന് ഇന്ത്യൻ ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്ന സൗദിയിൽ ഈ നിയമം പ്രവാസികൾക്കും സ്പോൺസർമാർക്കും ഒരുപോലെ ഗുണകരമാകും. രാജ്യത്തെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെയും സുഗമാക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനമെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles