spot_img
Wednesday, July 22, 2026

അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ചു; ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ മരിച്ചു



കോഴിക്കോട്∙ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മ കാറിടിച്ചു മരിച്ചു. തൊട്ടിൽപാലം കിഴക്കയിൽ കല്യാണി (64) ആണ് മരിച്ചത്.

ഭർത്താവ് കരുണാകരനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ മൂന്നാംകയ്യിൽ വച്ചാണ് അപകടമുണ്ടായത്. വയനാട്ടിൽനിന്നും അമിതവേഗതയിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയിരുന്നു. അപകടത്തിൽ കരുണാകരന് പരുക്കേറ്റു. തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന തെക്കയിൽ സ്വദേശി പോക്കറിനും പരുക്കേറ്റു. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles