നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി. അലയന്‍സ് ടെക്നോളജിയിലെ ജീവനക്കാരി അഞ്ജലി ജി ആണ് വധു. വെള്ളിയാഴ്ചയായിരുന്നു വിവാഹം. ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫീസില്‍ ലളിതമായാണ് വിവാഹച്ചടങ്ങ് നടന്നത്.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ വീഡിയോ ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോള്‍, ഗണപതി ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹ ആശംസകളുമായി എത്തി.
ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ശ്രദ്ധേയനായത്. വിവാഹ വീഡിയോ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കെടുത്തു. ‘ഹിസ്റ്ററി ഓഫ് ജോയ്’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. തമിഴിലും അഭിനയിച്ചിട്ടുണ്ട്. ‘ജിഗര്‍തണ്ടാ ഡബിള്‍ എക്സ്’ എന്ന ചിത്രത്തിലാണ് ശ്രദ്ധേയവേഷം ചെയ്തത്. വില്ലന്‍, വിമാനം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡി, പത്തൊന്‍പതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്






