spot_img
Friday, April 17, 2026

നരഭോജി കടുവക്കായി വ്യാപക തിരച്ചില്‍; 50 ക്യാമറകള്‍ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല



കാളികാവ്: കാളികാവില്‍ ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പ്രദേശത്ത് 50 ക്യാമറകള്‍ സ്ഥാപിച്ചു.ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വെച്ചിട്ടുണ്ട്.

ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. 20 പേരടങ്ങുന്ന 3 സംഘമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ നടത്താനായി 2 കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു. അതേസമയം ക്യാമറകളിലെ ദൃശ്യങ്ങളില്‍ കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.

വന്യജീവി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കില്‍ സർക്കാർ രാജിവെച്ച്‌ പുറത്ത് പോവണമെന്ന് കത്തോലിക്ക കോണ്‍ഗസ് . മലമ്പുഴയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ക്ക് അരികിലാണ് പുലി എത്തിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം വന്യജീവി പ്രശ്നത്തിന് കാരണമാണ്. സാധാരണ പൗരന്മാരുടെ ജീവന് ഭീഷണിയായ വന്യമൃഗങ്ങളെ വെടി വെച്ച്‌ കൊല്ലണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയില്‍ പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles