spot_img
Saturday, June 6, 2026

കേരളത്തിൽ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ; ഇന്നത്തെ വില അറിയാം



പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഇന്നലെ വിലയിലുണ്ടായ കുറവ് ഇന്നും അതേപടി തുടരുകയാണ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന്റെ ഇന്നത്തെ വില 38,240 രൂപയാണ്. ഒരു ഗ്രാമിന് 4780 രൂപയുമാണ്.

ഏപ്രിൽ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവിലയിൽ സ്വർണവില എത്തിയത്. പവന് 38,480 രൂപയും ഗ്രാമിന് 4810 രൂപയുമായിരുന്നു അന്ന് വില. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞെങ്കിലും ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

ദേശീയതലത്തിലും സ്വർണവിലയിൽ ഇന്നലെ കുറവുണ്ടായിരുന്നു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 23 രൂപ കുറഞ്ഞ് 51,583 രൂപയായിരുന്നു ഇന്നലെ വില.

മാർച്ച് മാസം കേരളത്തിലെ സ്വർണവില 40,000 രൂപ കടന്നിരുന്നു. മാർച്ച് 9 ന് രാവിലെയായിരുന്നു ഒരു പവന് 40,560 രൂപയും ഗ്രാമിന് 5070 രൂപയുമായത്.

ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

ഏപ്രിൽ 1: 38,480
ഏപ്രിൽ 2: 38,360
ഏപ്രില്‍ 3:38,360
ഏപ്രിൽ 4: 38,240
ഏപ്രിൽ 4: 38,240

അതേസമയം, രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ, തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 116 രൂപ 32 പൈസയും ഡീസലിന് 103 രൂപ 10 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 114 രൂപ 20 പൈസയും ഡീസലിന് 101 രൂപ 11 പൈസയുമാണ് ചൊവ്വാഴ്ചയിലെ നിരക്ക്. കോഴിക്കോട് പെട്രോളിന് 114 രൂപ 49 പൈസയും ഡീസലിന് 101 രൂപ 42 പൈസയുമായി.

കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ പെട്രോളിന് 10 രൂപയിലേറെയാണ് കൂട്ടിയത്. ഇത്രയും ദിവസത്തിനിടെ ഡീസലിന് 9 രൂപ 41 പൈസയും കൂട്ടി. ഇന്നലെ പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും കൂട്ടിയിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles