ന്യൂഡൽഹി: ട്രെയിനുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി രാത്രി 11 മണിക്കും പുലർച്ചെ അഞ്ച് മണിക്കും ഇടയിൽ മൊബൈൽ ഒരുകാരണവ ശാലും ചാർജ് ചെയ്യാൻ അനുവദിക്ക രുതെന്ന് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും കർശന നിർദേശം നൽകി. ഈ സമയങ്ങളിൽ ചാർജിംഗ് പോയിന്റുകളിലേക്കുള്ള വൈദ്യുതി ബ ന്ധം നിർബന്ധമായും വിച്ഛേദിക്കണമെ ന്നാണ് ഉത്തരവ്.സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ മുംബൈ ലോക്കൽ ട്രെയിനിൽ ചാർജ് ചെയ്യുന്നതിനിടെ യാത്രക്കാരൻന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് കോച്ചിൽ കറു ത്ത പുക പടർന്ന സംഭവത്തെ തുടർ ന്നാണ് ഈ നീക്കം. ഒക്ടോബർ 26-ന് റെയിൽവേ ബോർഡ് അയച്ച കത്തി ൽ, ഈ നിയമത്തിൽ യാതൊരുവിധ ഇ ളവുകളും അനുവദിക്കില്ലെന്ന് വ്യക്ത മാക്കിയിട്ടുണ്ട്. പല ട്രെയിനുകളിലും ജീ വനക്കാർ നിർദിഷ്ട സമയത്ത് ചാർജിം ഗ് സംവിധാനം ഓഫ് ചെയ്യുന്നതിൽ വീ ഴ്ച വരുത്തുന്നതായി കത്തിൽ ചൂണ്ടി ക്കാട്ടുന്നു.ആറ് മണിക്കൂർ സമയപരിധിയിൽ എ ല്ലാ കോച്ചുകളിലെയും ചാർജിംഗ് പോ യിന്റുകൾ ഓഫ് ചെയ്‌തിട്ടുണ്ടെന്ന് ഉറ പ്പാക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകും. ഉദ്യോഗസ്ഥരും സൂപ്പർവൈ സർമാരും ട്രെയിനുകളിൽ മിന്നൽ പരി ശോധന നടത്തും. സുരക്ഷാ മാനദണ്ഡ ങ്ങൾ നടപ്പിലാക്കുന്നതിൽ എന്തെങ്കി ലും വീഴ്ച വരുത്തിയാൽ കർശന നടപ ടിയുണ്ടാകും.2014 ജൂൺ 19-നാണ് ഈ നിയമം ആദ്യ മായി റെയിൽവേ കൊണ്ടുവന്നത്.ബെംഗളൂരു-ഹുസൂർ സാഹിബ് നന്ദേദ് എക്സ്പ്രസിലുണ്ടായ തീപിടുത്തത്തെ തുടർന്ന് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയാണ് ഈ നിർദേശം മുന്നോട്ടു വെച്ചത്. 2021 മാർച്ച് 16 മുതൽ വെസ്റ്റേ ൺ റെയിൽവേ ഇത് നടപ്പിലാക്കിത്തുട ങ്ങിയിരുന്നു.രാത്രികാല യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ മൊബൈൽ ഫോണുക ളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങ ളും ചാർജ് ചെയ്ത‌് സൂക്ഷിക്കാൻ യാ ത്രക്കാർക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.






