spot_img
Sunday, April 26, 2026

മെയ് മാസത്തെ റേഷൻ വിതരണം പൂർത്തിയായി



ഇന്നും  7 നും റേഷൻകടകൾക്ക് അവധി

കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ഇന്നലെ (ജൂൺ 4) വരെ നീട്ടിയ മെയ് മാസത്തെ റേഷൻ വിതരണം പൂർത്തിയായി. വൈകിട്ട് 5 മണി വരെ എ.എ.വൈ. (മഞ്ഞക്കാർഡ്) വിഭാഗത്തിൽ 97 ശതമാനവും പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിൽ 94 ശതമാനവും ഗുണഭോക്താക്കൾ റേഷൻ കൈപ്പറ്റി. ആദിവാസി ഊരുകളിലും ക്ഷേമസ്ഥാപനങ്ങളിലും പൂർണമായും റേഷൻ വിതരണം ചെയ്തു. മെയ് മാസത്തെ റേഷൻ വിഹിതം ഇന്ന് (ജൂൺ 4) വരെ 76,53,910 (80.54 ശതമാനം) കുടുംബങ്ങൾ കൈപ്പറ്റി. ഇത് മുൻമാസങ്ങളിലെ ശരാശരിയിൽ അധികമാണ്.

ഒരു മാസത്തെ വിതരണം അവസാനിച്ചാൽ കണക്കുകൾ കൃത്യതപ്പെടുത്തുന്നതിനായി അടുത്ത മാസത്തിന്റെ ആദ്യദിനം റേഷൻകടകൾക്ക് നല്കുന്ന അവധി ഈ മാസം ജൂൺ 5ന് ആണ്. ബക്രീദ് ജൂൺ 7ലേക്ക് മാറിയതിനാൽ അന്നേ ദിവസം അവധിയും ജൂൺ 6ന് പ്രവൃത്തിദിനവുമാണ്.

ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ പൂർണ്ണമായും റേഷൻകടകളിൽ എത്തിച്ചുകഴിഞ്ഞു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ നേരിടാൻ വകുപ്പ് പൂർണ്ണസജ്ജമാണെന്നും നീണ്ടുനിൽക്കുന്ന മഴമൂലം വെള്ളം കയറാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പടുത്താനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നല്കിയിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles