തിരുവനന്തപുരം∙ സര്‍ക്കാര്‍ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ഉടന്‍ പരാതി നല്‍കുമെന്ന് കേരളാ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.മധു അറിയിച്ചു. അതേസമയം, പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സൈബര്‍ പൊലീസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് കെഎസ്എഫ്ഡിസി നിര്‍ദേശം തേടിയിരുന്നുവെന്നും അതു നല്‍കിയിട്ടുണ്ടെന്നും സൈബര്‍ വിഭാഗം എസിപി പറഞ്ഞു.
ദൃശ്യങ്ങള്‍ പുറത്തുപോയതില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെഎസ്എഫ്ഡിസി എംഡി പിഎസ് പ്രിയദര്‍ശന്‍ പറഞ്ഞു. വിഷയം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഹാക്കിങ് ആണെന്നാണ് സംശയമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. സ്വകാര്യ തിയേറ്ററുകളിലെ ദൃശ്യങ്ങളും ചോര്‍ന്നിട്ടുണ്ട്.
തിയറ്ററുകളിലെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളില്‍ സിനിമ കാണാന്‍ എത്തിയവരുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്.






