spot_img
Saturday, September 12, 2026

കോഴിക്കോട് ഇറങ്ങേണ്ട എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിങ്.



കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക്പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. എയർ അറേബ്യയുടെ G9 454 വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് കൊച്ചിയിൽ അടിയന്തിരമായി ഇറക്കിയത്.

വിമാനത്തിന്റെ എൻജിനിൽ സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്തിയതിനു പിന്നാലെയാണ് സംഭവം.ഇന്ന് പുലർച്ചെയാണ് വിമാനം കൊച്ചിയിലേക്കു വഴിതിരിച്ച് വിട്ടതും അടിയന്തരമായി ലാൻഡ് ചെയ്തതും. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനകൾക്കു ശേഷം വിമാനം പിന്നീട് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles