spot_img
Saturday, August 1, 2026

താമരശ്ശേരി ചുരത്തിൽ സ്കൂട്ടർ യാത്രികരെ ആക്രമിച്ച് വധ ഭീഷണി മുഴക്കിയ കാർ യാത്രക്കാർക്ക് എതിരെ കേസെടുത്തു.



താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിൻ്റെ കഴുത്തിനു നേരെ വാക്കത്തി വെച്ച് കൊന്നുകളയുമെന്ന് ഭീഷണി മുഴക്കുകയും, സ്കൂട്ടറിൻ്റെ മഡ്ഗാർഡ് വെട്ടിപ്പൊളിക്കുകയും ചെയ്ത KL 75B 2526 നമ്പർ കാർ യാത്രക്കാർക്കെതിരെ BNS 126 (2), 351 (3),324 (2) എന്നീ വകുപ്പുകൾ ചുമത്തിയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്.പ്രതികളായ കാർ യാത്രക്കാരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.ഇന്നലെ വൈകീട്ട് 3 മണിക്ക് ചുരം എട്ടാം വളവിൽ വെച്ചായിരുന്നു സംഭവം.ഒൻപതാം വളവിൽ വെച്ച് കാർസഡൻ ബ്രേക്ക് ഇട്ടപ്പോൾ പിന്നിൽ സ്കൂട്ടർ തട്ടി എന്നാരോപിച്ച് എട്ടാം വളവിൽ സ്കൂട്ടർ യാത്രികരെ തടഞ്ഞു നിർത്തി കാറിൽ നിന്നും വാക്കത്തി എടുത്ത്`കുന്ദമംഗലം മടവൂർ സ്വദേശിയായ മുഹമ്മദ് അൻവറിൻ്റെ കഴുത്തിൽ അമർത്തുകയും യുവാവും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിൻ്റെ മഡ്ഗാർഡ് വെട്ടിപ്പൊളിക്കുകയുമായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles