കോഴിക്കോട്: മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോജി മാനുവൽ അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്ട്രോക്ക് ബാധിച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.വിദ്യാർത്ഥിയുടെ ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെ മയനാട് യു.പി. സ്കൂളിൽ പൊതുദർശനത്തിന് വെക്കും. സഹപാഠികൾക്കും അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും രക്ഷിതാക്കൾക്കും ഇവിടെ എത്തി അന്തിമോപചാരം അർപ്പിക്കാം.തുടർന്ന് കോഴിക്കോട് മാനാഞ്ചിറ ചർച്ചിൽ അന്ത്യകർമങ്ങൾ നടത്തിയ ശേഷം വെസ്റ്റ് ഹിൽ സെമിത്തേരിയിൽ സംസ്കരിക്കും. വിദ്യാർത്ഥിയുടെ നിര്യാണത്തിൽ അനുശോചിച്ച് നാളെ (തിങ്കളാഴ്ച) മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് അവധി പ്രഖ്യാപിച്ചതായി പ്രധാനാധ്യാപകൻ അറിയിച്ചു.






