spot_img
Sunday, November 1, 2026

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള ധനസഹായവും ജീവനബത്തയും നവംബർ വരെ നീട്ടി.



തിരുവനന്തപുരം: വാടക വീടുകളിൽ താമസിക്കുന്ന മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള ധനസഹായവും ജീവനബത്തയും നവംബർ വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.ടൗൺഷിപ്പിൽ വീട് ലഭിക്കാത്തവരും 15 ലക്ഷം രൂപയുടെ പുനരധിവാസ സഹായം ലഭിക്കാത്തവരും (ഫേസ് 2A, 2B അപ്പീൽ ലിസ്റ്റിൽ ഉൾപ്പെട്ടവർ ഉൾപ്പെടെ) റോഡ് സൗകര്യം പുനഃസ്ഥാപിക്കപ്പെടാത്തതുമായ എല്ലാ ദുരന്തബാധിത കുടുംബങ്ങൾക്കുമാണ് ധനസഹായം ലഭിക്കുക.ഇതിന്റെ ഭാഗമായി ഒക്ടോബർ മാസത്തെ വീട്ടുവാടക വിതരണം ചെയ്യാൻ 16,02,000 രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വയനാട് ജില്ലാ കലക്ടർക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. റോഡ് സൗകര്യം പുനഃസ്ഥാപിക്കപ്പെട്ടതും അല്ലാത്തതുമായ കുടുംബങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന പട്ടിക തയ്യാറാക്കി അടിയന്തരമായി കൈമാറാനും ജില്ലാ കലക്ടർക്ക് നിർദേശമുണ്ട്.വെള്ളിയാഴ്ച, ദുരന്തബാധിതരായ വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കും സർക്കാർ ധനസഹായം അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 7.19 കോടി രൂപയാണ് അനുവദിച്ചത്. നാശനഷ്ടം സംഭവിച്ച കെട്ടിട നമ്പറുകളുള്ള വാണിജ്യ കെട്ടിടങ്ങളുടെ ഉടമകൾക്കും ലൈസൻസുള്ള വ്യാപാര സംരംഭകർക്കും നഷ്ടപരിഹാരം ലഭിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles