spot_img
Sunday, November 1, 2026

ചലോ ദില്ലി മഹാറാലി; രാംലീലാ മൈതാനത്ത് ഇന്ത്യയുടെ ശക്തി പ്രകടനം.



ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനം ആൾക്കടലായി. ചലോ ദില്ലി മഹാറാലിയ്ക്കായി പ്രതിപക്ഷനേതാക്കൾ ഡൽഹി രാംലീലാ മൈതാനത്തേയ്ക്ക് തുറന്ന വാഹനത്തിൽ എത്തികൊണ്ടിക്കുകയാണ്. ഒഴുകിയെത്തിയ പതിനായിരങ്ങളെക്കൊണ്ട് രാംലീലാ മൈതാനം നിറഞ്ഞുകഴിഞ്ഞു. പ്രധാന വേദിയും ചെറു കൂടാരങ്ങളുമായി രാംലീലയിൽ വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാംലീലയിലേയ്ക്കുള്ള റോഡുകളിലും വൻ ജനക്കൂട്ടം ഉണ്ട്. വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. വൈകീട്ട് 5 മണിക്ക് മുൻപ് തന്നെ റാലി അവസാനിപ്പിക്കണം എന്നാണ് നിർദേശം.മൈതാനത്തിന്റെ രണ്ടാം ഗേറ്റ് വഴി ജനങ്ങൾ നിറഞ്ഞതിനെ തുടർന്ന് പൊലീസ് വിലക്ക് ലംഘിച്ചും പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് രണ്ടാം നമ്പർ ഗേറ്റ് അടച്ച പൊലീസ്, മൂന്നാം നമ്പർ ഗേറ്റിലൂടെ മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി.രാവിലെ മുതൽ തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും സമരവേദികളിലേക്ക് എത്തി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ്, വി.ഡി. സതീശൻ എന്നിവരും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒത്തുകൂടി. ഖർഗെയുടെ വസതിക്ക് മുന്നിൽ സമാജ്‌വാദി പാർട്ടി പ്രവർത്തകർ ശക്തമായ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സഖ്യത്തിന്റെ ഒറ്റക്കെട്ടായ ഐക്യം പ്രതിഫലിക്കുമെന്നും ന്യായത്തിനായുള്ള ഈ സമരത്തിൽ ജനങ്ങൾ ഒപ്പമുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles