spot_img
Wednesday, June 17, 2026

ചേലക്കരയിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ചു; കവർന്നത് രണ്ടര പവനോളം തൂക്കം വരുന്ന മാല.



ചേലക്കര:ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച് ഓടി. പഴയന്നൂർ കോൽപുറത്ത് 78 വയസ്സുള്ള വത്സലയുടെ രണ്ടര പവനോളം തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് കവർന്നത്. ഇന്ന് രാവിലെ 5.15 ഓടെയാണ് സംഭവം.കുന്നത്തറ ഷാഡോ തീയേറ്ററിന് മുൻവശം ചായക്കട നടത്തുകയാണ് വത്സല.

കട തുറക്കാൻ വന്ന വത്സലക്കടുത്തേക്ക് മോഷ്ടാവ് വരികയും, ചായ ആയില്ലേ എന്ന് ചോദിക്കുകയും ഇല്ല എന്ന് വത്സല മറുപടി നൽകുകയും ചെയ്തു, തുടർന്നായിരുന്നു ആക്രമണം.ഉടൻ തന്നെ മോഷ്ടാവ് വത്സലയെ തള്ളിയിടുകയും, കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് ഓടുകയുമായിരുന്നു.

മാലയുടെ ഒരു കഷ്ണം വയോധികയുടെ കയ്യിൽ അകപ്പെട്ടു. മോഷ്ടാവിന്റെ ചെരുപ്പ് കടക്ക് മുൻവശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles