spot_img
Thursday, June 18, 2026

കോഴിക്കോട് നഗരത്തില്‍ ട്രാഫിക് പരിഷ്‌കാരം; ദേശീയപാത സര്‍വീസ് റോഡുകള്‍ ഇന്ന് മുതല്‍ വണ്‍വേ.



കോഴിക്കോട്*: കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വാഹനയാത്ര സുഗമമാക്കുന്നതിനുമായി ദേശീയപാത സര്‍വീസ് റോഡുകളില്‍ വണ്‍വേ സംവിധാനം നടപ്പിലാക്കുന്നു.ആദ്യഘട്ടമായി മലാപ്പറമ്പിന് സമീപമുള്ള പാച്ചാക്കില്‍ ജങ്ഷന്‍ മുതല്‍ തൊണ്ടയാട് ജങ്ഷന്‍ വരെയുള്ള സര്‍വീസ് റോഡിലാണ് ഇന്ന് മുതല്‍ പുതിയ ഗതാഗത ക്രമീകരണം നിലവില്‍ വന്നത്.

പുതിയ സംവിധാനപ്രകാരം, ചേവരമ്പലം, കുടില്‍തോട് ഭാഗങ്ങളില്‍ നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസ്സ് ഒഴികെയുള്ള വാഹനങ്ങള്‍ നേതാജി ജങ്ഷന്‍, കുടില്‍തോട് ജങ്ഷന്‍ വഴി തൊണ്ടയാട് ജങ്ഷന് സമീപമുള്ള യുടേണ്‍ ഉപയോഗിച്ച്‌ മലാപ്പറമ്പിലേക്ക് പ്രവേശിക്കണം. മെഡിക്കല്‍ കോളജില്‍ നിന്ന് ചേവരമ്പലം വഴി വരുന്ന ബസ്സുകള്‍ക്ക് നിലവിലുള്ളതുപോലെ പാച്ചാക്കില്‍ ജങ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി മലാപ്പറമ്പിലേക്ക് പോകാന്‍ അനുമതിയുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles