spot_img
Monday, November 2, 2026

അധ്യാപകരുടെ പ്രതിഷേധം ഫലം കണ്ടു; കെ-ടെറ്റ് യോഗ്യതയില്ലാത്തവരെ പിരിച്ചുവിടാനുള്ള ഉത്തരവ് റദ്ദാക്കി, പുതുക്കിയ സർക്കുലർ പിന്നീട്



തിരുവനന്തപുരം : കെ – ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു. പുതുക്കിയ സര്‍ക്കുലര്‍ പിന്നീടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. വ്യാപക പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.2025 സെപ്റ്റംബര്‍ ഒന്നിലെ സുപ്രീംകോടതി വിധിക്കുശേഷം നിയമനം ലഭിച്ചവര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം വന്ന ഉത്തരവ് ബാധകം. കെ- ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷന്‍ നേടിയവരെ മാതൃ തസ്തികയിലേക്ക് തിരിച്ചയക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവിലുണ്ട്. സര്‍ക്കാര്‍ ഉത്തരവില്‍ ഇടത് അധ്യാപക സംഘടനകളടക്കം ആശങ്ക അറിയിച്ചിരുന്നു.കെ-ടെറ്റ് ഇല്ലാത്ത അധ്യാപകര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിച്ചുകൊണ്ട് കഴിഞ്ഞദിവസം പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പിന്നാലെയാണ് പിരിച്ചുവിടാനും തരംതാഴ്ത്താനുമുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം കൂടി വന്നത്. എയ്ഡഡ് സ്‌കൂളിലെ അധ്യാപകരെ മാതൃതസ്തികയിലേക്ക് തിരിച്ചയക്കാന്‍ മാനേജര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കുന്നുണ്ടായിരുന്നു.യോഗ്യതയില്ലാത്തവര്‍ക്ക് ഇടത് സര്‍ക്കാറിന്റെ കാലത്ത് ഇളവുകള്‍ നല്‍കിയിരുന്നു. ബോണ്ട് എഴുതി നല്‍കികൊണ്ട് പ്രമോഷനും അംഗീകാരവും നല്‍കാമെന്നായിരുന്നു നിലപാട്. എന്നാല്‍, ഇളവുകളാണ് നിലവില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ കെ ടെറ്റുമായി ബന്ധപ്പെട്ട വ്യക്തതയ്ക്കായി സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles