ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണ് ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. പാം ബീച്ച് കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിസോര്‍ട്ടായ ‘മാര്‍-എ-ലാഗോ’യില്‍ നിന്ന് ഏകദേശം 14 കിലോമീറ്റര്‍ അകലെയുള്ള ‘ക്രസ്റ്റ്ഹാവന്‍’ എന്ന പ്രദേശത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തിന്റ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജെറ്റ് വളരെ വേഗത്തില്‍ ഭൂമിയിലേക്ക് പതിക്കുന്നതും നിമിഷനേരം കൊണ്ട് തീഗോളമായി മാറുന്നതും ദൃശ്യത്തില്‍ കാണാം. വിമാനം പതിച്ചതിന്റ ആഘാതത്തില്‍ റോഡില്‍ വലിയൊരു ഗര്‍ത്തം രൂപപ്പെടുന്ന സാഹചര്യമുണ്ടായി.ടെക്‌സാസിലെ ഓസ്റ്റിനില്‍ നിന്ന് ബഹമാസിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്പ്, ജെറ്റ് സെക്കന്‍ഡില്‍ 30 മീറ്റര്‍ വേഗത്തില്‍ താഴേക്ക് കുത്തനെ പതിക്കുകയായിരുന്നുവെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം ഞെട്ടലുണ്ടാക്കുന്ന ഒന്നാണെന്ന് അപകടത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു മിസൈല്‍ താഴേക്ക് പതിക്കുന്നതുപോലെയാണ് അത് തോന്നിച്ചത്. വലിയൊരു പൊട്ടിത്തെറിയും, എല്ലായിടത്തേക്കും ചിതറിത്തെറിക്കുന്ന അവശിഷ്ടങ്ങളും കാണാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.8:39 AMNov 2, 20268:39 AMTOP NEWSIN DEPTHR SPECIALSPORTSENTERTAINMENTLIFE STYLEDISTRICT NEWSGULF NEWSBUSINESSHOMETOP NEWSIN DEPTHR SPECIALSPORTSENTERTAINMENTLIFE STYLEBUSINESSGULF NEWSINTERNATIONALഅമേരിക്കയിലെ ഫ്‌ളോറിഡയില്‍ ജനവാസമേഖലയിൽ സ്വകാര്യ വിമാനം തകര്‍ന്നുവീണു; 9 പേര്‍ക്ക് ദാരുണാന്ത്യംടെക്‌സാസിലെ ഓസ്റ്റിനില്‍ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്1 min read|02 Nov 2026, 07:01 amഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണ് ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. പാം ബീച്ച് കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിസോര്‍ട്ടായ ‘മാര്‍-എ-ലാഗോ’യില്‍ നിന്ന് ഏകദേശം 14 കിലോമീറ്റര്‍ അകലെയുള്ള ‘ക്രസ്റ്റ്ഹാവന്‍’ എന്ന പ്രദേശത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തിന്റ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജെറ്റ് വളരെ വേഗത്തില്‍ ഭൂമിയിലേക്ക് പതിക്കുന്നതും നിമിഷനേരം കൊണ്ട് തീഗോളമായി മാറുന്നതും ദൃശ്യത്തില്‍ കാണാം. വിമാനം പതിച്ചതിന്റ ആഘാതത്തില്‍ റോഡില്‍ വലിയൊരു ഗര്‍ത്തം രൂപപ്പെടുന്ന സാഹചര്യമുണ്ടായി.വിമാനം തകർന്നുവീണതിനെ തുടർന്നുണ്ടായ ഗർത്തംടെക്‌സാസിലെ ഓസ്റ്റിനില്‍ നിന്ന് ബഹമാസിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്പ്, ജെറ്റ് സെക്കന്‍ഡില്‍ 30 മീറ്റര്‍ വേഗത്തില്‍ താഴേക്ക് കുത്തനെ പതിക്കുകയായിരുന്നുവെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം ഞെട്ടലുണ്ടാക്കുന്ന ഒന്നാണെന്ന് അപകടത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു മിസൈല്‍ താഴേക്ക് പതിക്കുന്നതുപോലെയാണ് അത് തോന്നിച്ചത്. വലിയൊരു പൊട്ടിത്തെറിയും, എല്ലായിടത്തേക്കും ചിതറിത്തെറിക്കുന്ന അവശിഷ്ടങ്ങളും കാണാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നാലെ സമീപത്തുള്ള ട്രെയിലര്‍-പാര്‍ക്ക് മേഖലയില്‍ നിന്ന് 600 ഓളം താമസക്കാരെ ഒഴിപ്പിക്കുകയാണെന്ന് ഡിസാന്റിസും പ്രാദേശിക ഉദ്യോഗസ്ഥരും അറിയിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ ജലവിതരണ ലൈനുകള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് വിവരം. റോഡ് വീണ്ടും തുറക്കാന്‍ കുറഞ്ഞത് 30 ദിവസമെങ്കിലും എടുക്കുമെന്നും അവര്‍ വ്യക്തമാക്കി. അപകടം നടന്ന സമയത്ത് ആ പ്രദേശത്ത് ഇടിമിന്നലോട് കൂടിയ മഴയുണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ ട്രംപ് മാര്‍-എ-ലാഗോയിലായിരുന്നു ഉണ്ടായിരുന്നത്. അപകടം നടക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പ്, അടുത്തുള്ള ഒരു വിമാനത്താവളത്തില്‍ നിന്ന് ‘എയര്‍ ഫോഴ്‌സ് വണ്‍’ വിമാനത്തില്‍ അദ്ദേഹം യാത്ര തിരിക്കുകയായിരുന്നു.






