കാലിക്കറ്റ് സർവകലാശാല 2026 – 2027 അധ്യയന വര്‍ഷത്തേ ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗം വെബ്സൈറ്റിലെ സ്റ്റുഡന്റസ് ലോഗിനിൽ ജൂൺ 19-ന് വൈകിട്ട് 03.00 മണി വരെ അലോട്ട്മെന്റ് പരിശോധിക്കാംനേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ ഒഴികെ) ജൂൺ 19-ന് വൈകിട്ട് 03.00 മണി വരെ അവസരമുണ്ടാകും. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
എഡിറ്റ് / അൺലോക്ക് ബട്ടണ്‍ ഉപയോഗിച്ച് തിരുത്തൽ വരുത്താൻ ശ്രമിച്ചവർ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അവർ സമർപ്പിച്ച അവസാന അപേക്ഷയായിരിക്കും വരാനിരിക്കുന്ന അലോട്ട്മെന്റുകളിൽ പരിഗണിക്കുക. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്മെന്റുകള്‍ക്ക് ശേഷം മാത്രമേ ലഭ്യമാകൂ. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും.അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസാന അവസരമാണിത്.
ആയതിനാല്‍ അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നൽകിയ മാര്‍ക്ക് കൃത്യമാണെന്നും, എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി., ആർട്സ്, സ്കൗട്ട് ആന്റ് ഗൈഡ്സ് തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ പ്ലസ്‌ടു തലത്തിലുള്ളതാണെന്നും നോണ്‍ – ക്രീമിലെയര്‍, ഇ.ഡബ്ല്യൂ.എസ് സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. * 2022, 2023, 2024, 2025, 2026 വര്‍ഷങ്ങളില്‍ വി.എച്ച്.എസ്.ഇ. – എൻ.എസ്.ക്യു.എഫ്. സ്കീമില്‍ പ്ലസ്‌ടു പാസായവർ എൻ.എസ്.ക്യു.എഫ്. ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തണം.






