നരിക്കുനി: നരിക്കുനിയിലെ നാട്ടുകാർ ചേർന്ന് 18 ലക്ഷം രൂപ ഫണ്ട് സ്വരൂപിച്ച് 18 സെൻ്റ് സ്ഥലം വാങ്ങി കഴിഞ്ഞ സർക്കാറിന് നൽകിയ സ്ഥലത്ത് നിർമിക്കുന്ന ഫയർ റസ്ക്യൂ സ്റ്റേഷൻ്റെ പ്രവർത്തി ഉദ്ഘാടനം ജൂൺ 20 ശനിയാഴ്ച വൈകു 4 മണിക്ക് അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കുന്നു, പി കെ ഫിറോസ് കൊടുവള്ളി എം എൽ എ അധ്യക്ഷത വഹിക്കും,
16 വർഷം മുമ്പ് അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി പരേതനായ കൊടിയേരി ബാലകൃഷ്ണനാണ് വാടക കെട്ടിടത്തിൽ ഫയർസ്റ്റേഷൻ്റെ ഉൽഘാടനം നിർവ്വഹിച്ചത് ,ഒരു മുനിസിപ്പാലിറ്റിയും ,14 ഗ്രാമ പഞ്ചായത്തുമാണ് ഈ ഫയർ സ്റ്റേഷന് കീഴിൽ വരുന്നത് ,കഴിഞ്ഞ എൽ ഡി എഫ് സർക്കാർ അനുവദിച്ച 2 കോടി 30 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിൻ്റെ പണി തുടങ്ങുന്നത് ,ഉൽഘാടന ചടങ്ങിൽ എം കെ രാഘവൻ എം പി മുഖ്യാതിഥിയാകും, മുൻ (എം എൽ എ ) എം കെ മുനീർ ,തദ്ദേശ ജനപ്രതിനിധികൾ, ഫയർ റസ്ക്യൂ ഉദ്യോഗസ്ഥൻമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും ,2011 മുതൽ വാടക കെട്ടിടത്തിലാണ് ഫയർ ഓഫീസ് പ്രവർത്തിക്കുന്നത്,






