spot_img
Monday, June 22, 2026

ആറ് വയസുകാരനെ ആക്രമിച്ച് തെരുവുനായ; വീടിന്റെ ഒന്നാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി രക്ഷിച്ച് സഹോദരൻ.



ചങ്ങരംകുളം : ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ. വീടിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു കുട്ടിക്ക് നേരെ നായ പാഞ്ഞടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കുട്ടിയുടെ സഹോദരന്‍ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി കുട്ടിയെ രക്ഷിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു.ആറ് വയസുകാരനെ നായ ആക്രമിക്കുന്നത് വീഡിയോയിലുണ്ട്. നായയുടെ ആക്രമണത്തില്‍ കുട്ടി നിലത്ത് വീണുപോകുന്നുണ്ട്. ഇതിനിടെയാണ് സഹോദരന്‍ വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് താഴേയ്ക്ക് ചാടുന്നത്.

ഈ സമയം ആറ് വയസുകാരന്‍ വീടിന് അകത്തേയ്ക്ക് കയറുകയും അമ്മ ഓടിവരികയും ചെയ്തു.ഓടിക്കാനുള്ള ശ്രമത്തിനിടെ നായ സഹോദരനെയും കടിക്കുന്നുണ്ട്. വടി ഉപയോഗിച്ചാണ് സഹോദരന്‍ നായയെ പ്രതിരോധിച്ചത്. സഹോദരൻ്റെ അടിയിൽ നായയുടെ ബോധം നഷ്ടപ്പെട്ടു. സഹോദരന്‍ മറ്റൊരു വടിയുമായി എത്തുന്ന സമയത്ത് നായയ്ക്ക് ബോധം വരികയും വഴിയാത്രക്കാരനെ ആക്രമിക്കുകയും ചെയ്തു. നായയെ പിന്നീട് തല്ലിക്കൊന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles