spot_img
Monday, August 10, 2026

ലോക കപ്പ് ആവേശത്തിൽ ഈങ്ങാപ്പുഴ എംജിഎം വിദ്യാർത്ഥികൾ.



ഈങ്ങാപ്പുഴ: പുതിയ അദ്ധ്യായന വർഷ ആരംഭത്തോടൊപ്പം തന്നെ ലോക കപ്പിന്റെ തുടക്കവും ഇരട്ടി ആവേശത്തിലാണ് എംജിഎം ലെ വിദ്യാർത്ഥികൾ. തങ്ങളുടെ ഇഷ്ട്ട ടീമുകളുടെ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചും, ടീം ജേഴ്‌സിയണിഞ്ഞും കൊടികൾ ഉയർത്തി അവർ ഈങ്ങാപ്പുഴയുടെ വീഥികളിൽ ആരവമുയർത്തി.

വിളംബര ജാഥ നടത്തിയും, സൗഹൃദ മത്സരങ്ങളും, ഷൂട്ട്ഔട്ട്‌ മേളയും തുടങ്ങി വിപുലമായ പരിപാടികളോടെയാണ് എംജിഎം ഇത്തവണത്തെ ലോക കപ്പിനെ വരവേറ്റത്. മറ്റൊരു ലഹരിയുടെയും പിറകെ പോകാതെ വരും നാളുകളിൽ കുട്ടികൾ ഫുട്ബോൾ ലഹരിയിലാവട്ടെ എന്ന് സ്കൂൾ പ്രധാന അദ്ധ്യാപകൻ സജി ജോൺ അഭിപ്രായപ്പെട്ടു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles