spot_img
Monday, June 22, 2026

ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു.



കോടഞ്ചേരി:ഇന്ന് ഉച്ചയ്ക്ക് കനത്ത മഴയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. കോടഞ്ചേരി തെയ്യപ്പാറ റോഡിൽ സിക്കു വളവിന് സമീപം താമസിക്കുന്ന വടക്കേക്കര ഹരിയുടെ വീടിനാണ് ഇടിമിന്നൽ ഏറ്റത്.

ശക്തമായ മിന്നലിൽ വീടിന്റെ തറയും,കട്ടിളയും,മെയിൻ സ്വിച്ചും,വയറിങ്ങിനും, ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.വീടിന് സമീപത്ത് നിർമ്മിച്ചിരുന്ന മതിലിന്റെ ഒരു ഭാഗം മിന്നലേറ്റ് തകർന്നു വീണ നിലയിലാണ്.ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരപകടം ഒഴിവായി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles