spot_img
Monday, June 22, 2026

സ്വദേശിവൽക്കരണം; യുഎഇയിൽ സ്വകാര്യ കമ്പനികൾക്ക് ജൂൺ 30 വരെ സമയം; ലക്ഷ്യം കൈവരിച്ചില്ലെങ്കിൽ ജൂലൈ മുതൽ കനത്ത പിഴ.



ദുബായ് : യുഎഇയിലെ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ (Emiratisation) പരിധി പുതുക്കുന്നതിനുള്ള സമയപരിധി ജൂൺ 30-ഓടെ അവസാനിക്കുന്നു.യോഗ്യരായ സ്വദേശി ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി കമ്പനികൾ ഔദ്യോഗിക തൊഴിൽ പോർട്ടലായ ‘നഫീസ്’ (Nafis) പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.മികച്ച കമ്പനികൾക്ക് വൻ ഇളവുകൾസ്വദേശിവൽക്കരണ പരിധി കൃത്യമായി പാലിക്കുകയോ നിശ്ചിത ലക്ഷ്യത്തേക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കുകയോ ചെയ്യുന്ന കമ്പനികൾക്ക് സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തരം സ്ഥാപനങ്ങൾക്ക് ‘എമിറൈസേഷൻ പാർട്‌ണേഴ്‌സ് ക്ലബ്ബിൽ’ (Emiratisation Partners Club) അംഗത്വം നൽകും. കൂടാതെ, മന്ത്രാലയത്തിന്റെ സേവന ഫീസുകളിൽ 80% വരെ ഇളവും സർക്കാർ ടെൻഡറുകളിൽ മുൻഗണനയും ഇവർക്ക് ലഭിക്കും.വ്യാജ സ്വദേശിവൽക്കരണത്തിന്’ എതിരെ കർശന നടപടിനിയമങ്ങൾ മറികടക്കാനായി ചില കമ്പനികൾ നടത്തുന്ന ‘വ്യാജ സ്വദേശിവൽക്കരണ’ (Fake Emiratisation) ശ്രമങ്ങൾക്കെതിരെ മന്ത്രാലയം ശക്തമായ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നിശ്ചിത ലക്ഷ്യം കൈവരിക്കാത്ത കമ്പനികൾക്കെതിരെ ജൂലൈ 1 മുതൽ കർശനമായ നിയമനടപടികളും കനത്ത പിഴയും ഈടാക്കുമെന്ന് മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) മുന്നറിയിപ്പ് നൽകി.50-ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഈ വർഷത്തെ ആദ്യ ആറു മാസത്തിനുള്ളിൽ തങ്ങളുടെ വൈദഗ്ധ്യമുള്ള (Skilled) തസ്തികകളിൽ 1% സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട്. പ്രതിവർഷം 2% വർധനവാണ് യുഎഇ സ്വദേശിവൽക്കരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.വീഴ്ച വരുത്തിയാൽ ലക്ഷങ്ങളുടെ പിഴനിശ്ചിത കോട്ട പൂർത്തിയാക്കാത്ത കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് കാത്തിരിക്കുന്നത്.നിയമനം നടത്താത്ത ഓരോ സ്വദേശി തസ്തികയ്ക്കും പ്രതിമാസം 10,000 ദിർഹം വീതം പിഴ ചുമത്തും.ഒരു തസ്തികയ്ക്ക് പ്രതിവർഷം 1,20,000 ദിർഹം വരെയാകും പിഴ തുക.

അത്യാധുനിക ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളിലൂടെയും സ്മാർട്ട് പരിശോധനകളിലൂടെയും ഇത്തരം തട്ടിപ്പുകൾ കണ്ടെത്തുമെന്നും നിയമലംഘകർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.പൊതുജനങ്ങൾക്ക് ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മന്ത്രാലയത്തിന്റെ കോൾ സെന്റർ, വെബ്‌സൈറ്റ് അല്ലെങ്കിൽ ഔദ്യോഗിക സ്മാർട്ട് ആപ്ലിക്കേഷൻ വഴി വിവരങ്ങൾ കൈമാറാവുന്നതാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles