spot_img
Tuesday, June 23, 2026

ഗതാഗത നിയമലംഘന പിഴകൾ തീർപ്പാക്കാം; കോഴിക്കോട് റൂറൽ പൊലീസിന്റെ ‘ഇ-ചലാൻ അദാലത്ത്’ ജൂൺ 29-ന് താമരശ്ശേരിയിൽ​.



താമരശ്ശേരി: കോഴിക്കോട് റൂറൽ പൊലീസും മോട്ടോർ വാഹന വകുപ്പും (MVD) സംയുക്തമായി ജില്ലയിൽ ‘ഇ-ചലാൻ അദാലത്ത്’ സംഘടിപ്പിക്കുന്നു. കേരള പൊലീസും മോട്ടോർ വാഹന വകുപ്പും ഇ-ചലാൻ മുഖേന നൽകിയിട്ടുള്ള, വെർച്വൽ കോർട്ട് ഒഴികെയുള്ള എല്ലാ ഗതാഗത നിയമലംഘനങ്ങൾക്കും ചുമത്തിയ പിഴകൾ ഈ അദാലത്തിലൂടെ തീർപ്പാക്കാവുന്നതാണ്.​വരുന്ന ജൂൺ 29 തിങ്കളാഴ്ച രാവിലെ 10:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെയാണ് അദാലത്ത് നടക്കുക.​

താമരശ്ശേരി പഴയ സ്റ്റാൻഡിന് സമീപമുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ആണ് അദാലത്തിന്റെ വേദിയായി നിശ്ചയിച്ചിരിക്കുന്നത്.​അദാലത്തിൽ പിഴയടയ്ക്കുന്നതിനായി വാഹനത്തിന്റെ മറ്റ് രേഖകൾ ഒന്നും തന്നെ കൊണ്ടുവരേണ്ട ആവശ്യമില്ല.​പിഴ തുക ഓൺലൈൻ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. UPI, Credit Card, Debit Card എന്നിവ വഴി മാത്രമേ പണം അടയ്ക്കാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.​

പൊതുജനങ്ങൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോഴിക്കോട് റൂറൽ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:​പൊലീസ് ഹെൽപ്പ് ലൈൻ: 9497963708​മോട്ടോർ വാഹന വകുപ്പ് (MVD): 9188917357



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles