കൊല്ലം: അച്ഛന്‍ പോയതിന്റെ ആഘാതത്തില്‍ പൊട്ടിക്കരയാന്‍ പോലും കഴിയാതെ മരവിച്ചിരിക്കുകയാണ് നീലേശ്വരം അനഘഭവനില്‍ ആനവണി(13). എല്ലാ ദിവസവും രാവിലെ അച്ഛനൊപ്പമാണ് ആവണി വീട്ടില്‍ നിന്നും സ്‌കൂളിലേയ്ക്ക് പോകാനിറങ്ങുന്നത്. ഒരു നിമിഷം മുമ്പ് വരെ ഒപ്പമുണ്ടായിരുന്ന അച്ഛന്‍ പെട്ടെന്ന് കണ്‍മുന്നില്‍ ഇല്ലാതായത് ആവണിക്ക് ഇതുവരെ ഉള്‍ക്കൊള്ളാന്‍ പോലുമായിട്ടില്ല. . കൊട്ടാരക്കരയില്‍ ഇന്നലെ ഉണ്ടായ ടിപ്പര്‍ അപകടത്തില്‍ മരിച്ച അജയന്‍ ആചാരിയുടെ മകളാണ് ആവണി.
പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മെക്കാനിക്കായ അജയന്‍ ആചാരി (50) ജോലിസ്ഥലത്തേക്കും ഇരുമ്പനങ്ങാട് സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയായ മകള്‍ ആവണി കൊട്ടാരക്കരയിലെ ട്യൂഷന്‍ സെന്ററിലേക്കും എന്നും രാവിലെ ഒരേ ബസിലാണ് പോകുന്നത്.ഇന്നലെയും മുക്കോണിമുക്കു വരെ ഇരുവരും കാര്യംഅച്ഛന് ഓടി മാറി കാണുമെന്ന് കരുതിയെങ്കിലും പെട്ടെന്ന് തന്നെ ആ പ്രതീക്ഷ മങ്ങി.കടയുടെ മൂലയും സമീപത്തെ മതിലും തകര്‍ത്തു മറിഞ്ഞ ലോറിക്കടിയിലായിരുന്നു അജയന്‍ ആചാരിയും മരിച്ച മറ്റു 2 പേരും. മണ്ണുമാന്തി യന്ത്രം എത്തിയാണ് മൂവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റിയത്. കെഎസ്ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ഇന്നലെ വൈകിട്ട് അജയന്‍ ആചാരിയുടെ സംസ്‌കാരം നടത്തി.






