spot_img
Monday, August 10, 2026

ഖത്തർ എൽഎൻജി പ്ലാന്റ് സ്ഫോടനം: മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും



കോഴിക്കോട് :ഖത്തറിലെ റാസ് ലഫാന്‍ എൽഎൻജി കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച വടകര തൂണേരി വെള്ളൂര്‍ കളരിയുള്ളതില്‍ അര്‍ജുന്റെ (30) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പുലര്‍ച്ച കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച ശേഷം തൂണേരിയിലെ വീട്ടിലെത്തിക്കും. സംസ്കാരം എട്ടു മണിക്ക് വീട്ടുവളപ്പിൽ.

നാലു വര്‍ഷമായി അര്‍ജുന്‍ ദുബായിലെ കമ്പനിയില്‍ പ്ലാന്റ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. ആറു മാസം മുൻപ് കരാർ കമ്പനി വഴിയാണ് അർജുൻ ദുബായിൽനിന്ന് ഖത്തറിലേക്ക് ജോലിക്കായി മാറിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ഖത്തറിനെ നടുക്കിയ ദുരന്തം ഉണ്ടായത്. 12 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമാണ് സ്ഫോടനത്തിൽ മരിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അർജുന്റെയും വാണിമേൽ പുതുക്കയം സ്വദേശി അതുല്യയുമായുള്ള വിവാഹം. പുറമേരി വെള്ളൂർ കളരിയുള്ളതിൽ ബാബുവിന്റെയും സീനയുടെയും മകനാണ് അർജുൻ. സഹോദരി: വിസ്മയ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles