സംസ്ഥാനത്ത മോട്ടോർവാഹനവകുപ്പിന്റെ എ.ഐ. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങളിൽ പിഴയൊടുക്കുന്നത് 40 ശതമാനത്തിൽ താഴെമാത്രം. ഓരോ വർഷവും അടയ്ക്കുന്ന പിഴത്തുക കുറഞ്ഞുവരുന്നു.റോഡിലെ നിയമലംഘനം കുറയ്ക്കാൻ 2023 ജൂൺ അഞ്ചിനാണ് സംസ്ഥാനത്ത് എ.ഐ. ക്യാമാറ സംവിധാനം തുടങ്ങിയത്. ഇതുവഴി ഈ വർഷം മേയ് 20-വരെ ആകെ 954.54 കോടി രൂപയാണ് പിഴയിട്ടത്. 2025 ഡിസംബർ 31 വരെ ചുമത്തിയ 824.08 കോടി രൂപ പിഴയിൽ അടച്ചത് 323.32 കോടി രൂപമാത്രം. ഈ വർഷം 19,17,338 കേസുകളിൽനിന്ന് 138.95 കോടി രൂപ പിഴചുമത്തി.ആദ്യ വർഷത്തിൽ 252.50 കോടി രൂപ പിഴയിടുകയും 119.98 കോടി രൂപ (47 ശതമാനം) ഒടുക്കുകയും ചെയ്തു.
2024-ൽ 334.44 കോടി രൂപയുടെ നിയമലംഘനമുണ്ടായി. 136.32 കോടി രൂപയാണ് (40 ശതമാനം) അടച്ചത്. 2025-ൽ ആകെ 237.13 കോടി രൂപ പിഴയിട്ടതിൽ അടച്ചത് 67.01 കോടി രൂപ (28 ശതമാനം).*പിഴയൊടുക്കാത്തത് എന്തുകൊണ്ട്** വാഹനത്തിന്റെ ഉടമസ്ഥത മാറ്റുമ്പോഴോ ഫിറ്റ്നസ് പരിശോധനയ്ക്ക് പോകുമ്പോഴോ ആണ് പിഴ അടയ്ക്കാത്തത് പ്രശ്‌നമാകുക. സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷം കൂടുമ്പോഴാണ് പുതുക്കൽ. അതുവരെ നിയമതടസ്സമൊന്നുമില്ലാതെ വാഹനം ഉപയോഗിക്കാം.* പിഴത്തുകയിൽ ഇളവുനൽകുന്ന അദാലത്തുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.*
പിഴ അടയ്ക്കാതിരുന്നാലും പലിശയോ മറ്റുചാർജുകളോ ഇല്ലാത്തത്.* മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ തുടർ നടപടി ഉണ്ടാകുന്നില്ല.*നടപടിക്രമം*നിയമം ലംഘിച്ചതിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ട് വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശമയക്കും. ഒരുമാസംവരെ ഓൺലൈൻ വഴി പണം അടയ്ക്കാം.
വീഴ്ചവരുത്തിയാൽ വെർച്വൽ കോർട്ടിലേക്ക് മാറും. അവിടെയും ഒരുമാസത്തിനുള്ളിൽ ഓൺലൈനിൽ പണമടയ്ക്കാം. അതിലും വീഴ്ചയുണ്ടായാൽ സാധാരണ കോടതികളിലേക്ക് ഫയൽ മാറും.*ക്യാമറയിൽ പതിയുന്നത്** ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാതിരിക്കുക, പുറകിൽ ഇരിക്കുന്നയാൾ ഹെൽമറ്റ് ഇടാതിരിക്കുക.* ബൈക്കിൽ മൂന്നു പേർ യാത്ര ചെയ്യുന്നത്.* കാർയാത്രക്കാർ സീറ്റ് ബെൽറ്റ് ഇടാതിരിക്കുക.* വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക.






