spot_img
Saturday, June 27, 2026

മഞ്ഞയ്ക്ക് പകരം വെള്ള നമ്പർപ്ലേറ്റ്; ‘ഒളിച്ചോടി’ ബൈക്ക് ടാക്‌സികൾ, പിന്നാലെ MVD-യും ഓട്ടോക്കാരും



കോഴിക്കോട്: അടുത്തിടെ തുടങ്ങി ഹിറ്റായ ബൈക്ക് ടാക്‌സികൾ ‘ഒളിച്ചോട്ട’ത്തിന്റെ ട്രാക്കിലാണ്. ഇവരുടെ പിന്നാലെ രണ്ടുകൂട്ടരുണ്ട്. ഒന്ന് മോട്ടോർ വാഹനവകുപ്പ്. പിന്നെ ഓട്ടോക്കാരും. കാര്യം നിസ്സാരം-നമ്പർ പ്ലേറ്റിന് ചെറിയൊരു നിറംമാറ്റം. മഞ്ഞയ്ക്കുപകരം വെള്ള. മഞ്ഞ ബോർഡില്ലാത്ത വാഹനങ്ങൾ വാണിജ്യാവശ്യത്തിനുപയോഗിച്ചാൽ ഭീമൻതുക ഫൈനടിച്ച് കൈയിൽകിട്ടും.സ്വകാര്യവാഹനങ്ങൾക്ക് വെള്ള നമ്പർ പ്ലേറ്റാണുള്ളത്. ഓൺലൈൻ ടാക്‌സി സർവീസുകൾക്കടക്കം മഞ്ഞബോർഡ് നിർബന്ധം. ചുറ്റിലും നോക്കിയാൽ ഈ നിയമം കാറ്റിൽപ്പറത്തിയാണ് മിക്കവയുടെയും പോക്ക്.

വെള്ളബോർഡുള്ള വാഹനങ്ങൾ ഇത്തരത്തിൽ ടാക്‌സിയാക്കാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ടാക്സി പെർമിറ്റില്ലാതെ നിരത്തിലിറക്കുന്ന വാഹനങ്ങൾക്ക് 2000 മുതൽ 4000 രൂപ വരെ പിഴയിടാക്കാനും വ്യവസ്ഥയുണ്ട്. അഞ്ചുവർഷത്തേക്കാണ് പെർമിറ്റിന്റെ കാലാവധി.കഴിഞ്ഞ കുറച്ചുകാലങ്ങളായി ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ നേരിടുന്ന പ്രശ്‌നങ്ങൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. അടുത്തിടെ കോഴിക്കോട് നഗരത്തിൽ 14 ബൈക്ക് ടാക്‌സിക്കാരെ വിളിച്ചുവരുത്തി ഒരുസംഘം ആക്രമിച്ചിരുന്നു.

പഠനത്തോടൊപ്പം ഓൺലൈൻ ടാക്‌സി വാഹനങ്ങൾ ഓടിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന ചെറുപ്പക്കാർക്ക് പലരും നിയമവശങ്ങളെപ്പറ്റി ധാരണയില്ല. പകൽസമയം ഓൺലൈൻ ഭക്ഷണവിതരണത്തിനുേപാകുന്നവർ രാത്രിയിൽ ബൈക്ക് ടാക്‌സിയായും ഉപയോഗിക്കാറുണ്ട്.പെർമിറ്റില്ലാതെ ഓടുന്ന ഓൺലൈൻ ടാക്‌സികളെ കണ്ടെത്താൻ ആർ.ടി.ഒ. ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ നിരത്തിലിറങ്ങിക്കഴിഞ്ഞു. നിയമം ലംഘിച്ച് ഓടുന്നവരെ കണ്ടെത്തി വിളിച്ചുവരുത്തി പിഴയടപ്പിച്ച് വിടും. പിഴ ചെലാനൊപ്പം ഇതിന്റെ നിയമവശങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്.

വേണം ആർ.ടി.ഒ.യുടെ അനുമതിഓൺലൈൻ പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് രജിസ്റ്റർചെയ്താലും ആർ.ടി.ഒ.യുടെ അനുമതി വേണം.ഓഫീസിൽനിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പ്രത്യേക പെർമിറ്റ്, ഇൻഷുറൻസ് തുടങ്ങിയവ നിർബന്ധം.പെർമിറ്റുനേടിയ മഞ്ഞബോർഡുള്ള വാഹനങ്ങൾക്കു മാത്രമേ നിരത്തിലിറങ്ങാൻ അനുമതിയുള്ളൂ.ഇതിനുവിരുദ്ധമായി സർവീസ് നടത്തിയാൽ 2000 മുതൽ 5000 രൂപ വരെ പിഴയടയ്ക്കണം



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles