spot_img
Wednesday, September 30, 2026

ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് സൗജന്യ സർവീസ് ക്യാമ്പ്; കുന്ദമംഗലത്ത് ഓഗസ്റ്റ് 13, 14 തീയതികളിൽ നടക്കും.



കുന്ദമംഗലം: വെള്ളപ്പൊക്കത്തിലും മറ്റ് പ്രകൃതിദുരന്തങ്ങളിലും കേടുപാടുകൾ സംഭവിച്ച ഗാർഹിക ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സൗജന്യമായി റിപ്പയർ ചെയ്തു നൽകുന്നതിനായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, ഹരിതകേരളം മിഷൻ, ഗവൺമെന്റ് പോളിടെക്നിക് കോളേജ്, പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 13, 14 തീയതികളിൽ പ്രത്യേക സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ നടക്കുന്ന ക്യാമ്പിൽ വെള്ളം കയറിയതും മണ്ണ് അടിഞ്ഞതുമായ ഉപകരണങ്ങൾ സൗജന്യമായി സർവീസ് ചെയ്തു നൽകുമെങ്കിലും, മാറ്റിവെക്കേണ്ടി വരുന്ന സ്പെയർ പാർട്സുകളുടെ തുക ഉടമസ്ഥർ വഹിക്കേണ്ടതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8281697602 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles