spot_img
Monday, June 29, 2026

ദേശീയ പാതയിൽ പാലക്കുളത്ത് ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്.



കൊയിലാണ്ടി: ദേശീയ പാതയിൽ പാലക്കുളത്ത് ബസ് സൂട്ടറിലിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. പാലക്കുളം സ്വദേശിനി പ്രിയങ്കക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.55നായിരുന്നു അപകടം.മൂടാടിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് ജോലിക്കു പോകുകയായിരുന്നു പ്രിയങ്ക. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുന്ന KL 11AW 8379നമ്പറിലുള്ള ശ്രീവിലാസം ബസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. അമിതവേഗതയിൽ തെറ്റായ ദിശയിലൂടെയായിരുന്നു ബസ് സഞ്ചരിച്ചത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കോഴിക്കോട് നിന്നും വടകരയിലേക്ക് പോകുന്ന ‘മോഹൻസ്’ എന്ന ആംബുലൻസിന്റെ സി സി ടി വിയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.അപകടത്തിൽ പരിക്കേറ്റ പാലക്കുളം സ്വദേശിനിയെ നാട്ടുകാർ ചേർന്നാണ് കൊയിലാണ്ടി താലൂക്കാശുപത്രിൽ എത്തിച്ചത്. കൈക്ക് പരിക്ക് ഗുരുതരമായതിനാൽ യുവതിയെ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles