spot_img
Sunday, August 2, 2026

ഒളവണ്ണ ടോൾ പ്ലാസയിൽ നിരക്ക് വീണ്ടും കൂടി; ഫാസ്റ്റാഗ് ഇല്ലെങ്കിൽ 25% അധിക തുക



കോഴിക്കോട്: ഒളവണ്ണ ടോൾ പ്ലാസയിൽ മൂന്നാം തവണയും നിരക്കു വർധിപ്പിച്ചു. 5 രൂപ മുതൽ 25 രൂപ വരെയാണു വർധന. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ മേൽവിലാസത്തിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങളുടെ പ്രതിമാസ പാസിന്റെ നിരക്ക് 350 രൂപയിൽ നിന്നു 360 രൂപയാക്കി. ടോൾ ഏജൻസി മാറിയിട്ടുണ്ട്. ഹുലെക്കു പകരം സ്കൈലാർക്കിനാണ് 3 മാസത്തേക്കു ചുമതല. ഹുലെ, വെട്ടിച്ചിറയിൽ തുടരും. വാർഷിക ഫാസ്റ്റാഗ് തുക മൂന്നു മാസം മുൻപ് 3075 രൂപയാക്കിയിരുന്നു. ഫാസ്റ്റാഗ് ഇല്ലാത്തവർ യുപിഐ വഴി പണം അടയ്ക്കുമ്പോൾ, 25% അധിക തുക അടയ്ക്കേണ്ടി വരും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles