കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടില്‍ നൗഷാദിന്റെ മകന്‍ മാസിന്‍ നൗഷാദ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കനത്ത മഴയില്‍ റോഡില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീട്ടുമുറ്റത്ത് കെട്ടിനിന്നിരുന്നു. ഈ സമയം കുട്ടി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ രാത്രി 10 മണിയോടെ മരിക്കുകയായിരുന്നു.മാതാവ്: ഷംനത്ത്. സഹോദരങ്ങള്‍: മിന്‍ഹാദ് (പത്താം ക്ലാസ്, തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), മെഹറിന്‍ (രണ്ടാം ക്ലാസ്, കാപ്പാട് അലിഫ് സ്‌കൂള്‍). മൃതദേഹം ഞായറാഴ്ച രാവിലെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.






