spot_img
Monday, August 3, 2026

കനത്ത മഴയും, മഴക്കെടുതികളുടേയും പാശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്.



ചാത്തമംഗലം:കനത്ത മഴയുടെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എംകെ നദീറയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. വാർഡ് തല ദ്രുതകർമ്മ സേന (ആർ.ആർ.ടി) അംഗങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും ഭാരവാഹികളുടെയും പങ്കാളിത്തത്തോടെയായിരുന്നു യോഗം.വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ യോഗത്തിൽ തീരുമാനമായി.മെമ്പർമാർ,പഞ്ചായത്ത് സെക്രട്ടറി,വില്ലേജ് ഓഫീസർ,ഹെൽത്ത് ഇൻസ്പെക്ടർ,വിവിധ ആർ ആർടിമാർ,സന്നദ്ധസംഘടന പ്രതിനിധികൾ സംബന്ധിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles