മൂടാടി: ദേശീയപാത മൂടാടിയിൽ സ്കൂൾ ബസ്സും ദീർഘദൂര ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. മൂടാടി വീമംഗലം യു.പി സ്കൂളിലെ ബസ്സിനെ കണ്ണൂരുനിന്നും നിന്നും കോഴിക്കോടേക്ക് പോകുന്ന കാവാലം ബസ്സ് ഇടിക്കുകയായിരുന്നു. സ്കൂൾ ബസ് ഡ്രൈവർക്കും ലിമിറ്റഡ് ബസിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. രാവിലെ സ്കൂൾ ബസ്സിൽ നിന്നും കുട്ടികളെ ഇറക്കി വണ്ടി സൈഡാക്കുന്ന സമയം ലിമിറ്റഡ് ബസ്സ് വന്ന പോയ കാവാലം ബസ് കൊല്ലത്തു നിന്നും കൊയിലാണ്ടി പോലീസ് തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുത്തു.






