spot_img
Tuesday, August 11, 2026

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾക്ക് 50,000 രൂപ ധനസഹായം; അപേക്ഷ സെപ്റ്റംബർ 10 വരെ​.



തിരുവനന്തപുരം: ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു. വീടുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തിരിച്ചടക്കേണ്ടതില്ലാത്ത 50,000 രൂപയാണ് പദ്ധതിയിലൂടെ ധനസഹായമായി ലഭിക്കുന്നത്.​

ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ലോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അറ്റകുറ്റപ്പണികൾക്കായാണ് ഈ തുക അനുവദിക്കുന്നത്.​അർഹതയും മാനദണ്ഡങ്ങളും:​അപേക്ഷകയുടെയോ പങ്കാളിയുടെയോ പേരിലുള്ള വീടിന്റെ വിസ്തീർണം പരമാവധി 1,200 സ്ക്വയർ ഫീറ്റിൽ കവിയരുത്.​അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.​ബി.പി.എൽ കുടുംബങ്ങൾ, അപേക്ഷകയ്ക്കോ മക്കൾക്കോ ശാരീരിക-മാനസിക വെല്ലുവിളികൾ ഉള്ളവർ, പെൺകുട്ടികൾ മാത്രമുള്ളവർ/മക്കളില്ലാത്തവർ എന്നിവർക്ക് മുൻഗണന നൽകും.​

സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനമുള്ള മക്കളുള്ള വിധവകൾക്കും, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമാണ സഹായം ലഭിച്ചവർക്കും അപേക്ഷിക്കാൻ അർഹതയില്ല.​ആവശ്യമായ രേഖകൾ:​നിർദിഷ്ട അപേക്ഷ ഫോം.​2026-27 സാമ്പത്തിക വർഷത്തെ ഭൂനികുതി അടച്ച രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ.​വീട് റിപ്പയർ ചെയ്യേണ്ടതാണെന്നും വിസ്തീർണം 1,200 സ്ക്വയർ ഫീറ്റിൽ താഴെയാണെന്നും തെളിയിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധികൃതരുടെ സാക്ഷ്യപത്രം.​കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭവന നിർമാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം.​അപേക്ഷിക്കേണ്ട വിധം:പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം സെപ്റ്റംബർ 10-നകം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ തപാൽ മുഖേനയോ നൽകേണ്ടതാണ്.​വിിലാസം: ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ്.​അപേക്ഷാ ഫോം ലഭിക്കുന്ന വെബ്‌സൈറ്റ്: www.mwdscholarship.kerala.gov.in​ഫോൺ: 0471 2300523, 0471 2300524, 0471 2302090​ഇ-മെയിൽ: director.mwd@gmail.com



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles