spot_img
Wednesday, September 30, 2026

‘നീങ്ക മമ്മൂട്ടി സാറാ!’: മമ്മൂട്ടിയുടെ വാഹനത്തിന് വഴിതെറ്റി; 10 കിലോമീറ്ററോളം വഴികാട്ടിയായി പാണ്ഡ്യൻ



ചെന്നൈ ∙ നാട്ടിലേക്കുള്ള യാത്രയിൽ നടൻ മമ്മൂട്ടി സഞ്ചരിച്ച വാഹനത്തിന് വഴിതെറ്റിയപ്പോൾ സഹായത്തിനെത്തിയത് തമിഴ്നാട്ടുകാരൻ. കാരൈക്കുടി സ്വദേശി പാണ്ഡ്യനാണു രാത്രി 10 കിലോമീറ്ററോളം വഴികാട്ടിയത്. മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരൈക്കുടിയിൽനിന്നു കേരളത്തിലേക്കു മടങ്ങുമ്പോഴാണു വഴി തെറ്റിയത്.

ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും കൂടെയുണ്ടായിരുന്നു. തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക് ചെയ്തിരുന്നു. ഗൂഗിൾ മാപ് നോക്കി പല വഴിയിലൂടെ പോയെങ്കിലും വീണ്ടും തെറ്റി.തിരിച്ചു കാരൈക്കുടിക്കു പോകുന്നതിനിടെ പട്ടമംഗലം എന്ന സ്ഥലത്ത് പെട്രോൾ പമ്പിൽ വഴി ചോദിച്ചപ്പോൾ അൽപം ദൂരെ ഉറങ്ങുകയായിരുന്ന ഒരാൾ എത്തി. കാറിൽ മമ്മൂട്ടിയെ കണ്ടതോടെ നീങ്ക മമ്മൂട്ടി സാറാ! എന്നെ ഫോളോ സെയ്‌ എന്നു പറഞ്ഞു ബൈക്കിൽ 10 കിലോമീറ്ററോളം വഴി കാണിച്ചുകൊടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles