spot_img
Wednesday, September 30, 2026

ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം.



തിരുവനന്തപുരം: ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിവസമായ ഓഗസ്റ്റ് 21ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിവച്ചത്. അന്ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനാൽ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു.ഓണാഘോഷവും പരീക്ഷയും ഒരേ ദിവസം വരുന്നത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പരാതിയുയർന്നിരുന്നു. ഇതേത്തുടർന്നാണ് പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 21ന് ഓണാഘോഷം നടത്തിയ ശേഷം സ്കൂളുകൾ അടയ്ക്കും. തുടർന്ന് ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന് സ്കൂളുകൾ വീണ്ടും തുറക്കും.മാറ്റിവച്ച എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം. പരീക്ഷാ തീയതി മാറ്റിയതോടെ ഓണാഘോഷ പരിപാടികളിൽ വിദ്യാർഥികൾക്ക് കൂടുതൽ സജീവമായി പങ്കെടുക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പരീക്ഷയുടെ പുതുക്കിയ തീയതി സംബന്ധിച്ച നിർദേശങ്ങൾ സ്കൂളുകൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും അറിയിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles