spot_img
Wednesday, June 10, 2026

തിരുവമ്പാടിയിൽ കൊതുകുജന്യ രോഗ – പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി



തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കുടുംബശ്രീ സിഡിഎസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊതുക് ജന്യരോഗ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി മൊസ് ‘ക്വിറ്റ് ‘ഓ എന്ന പേരിൽ ഗ്രാമപഞ്ചായത്തിലെ 14 കേന്ദ്രങ്ങളിൽ കൊതുക് സാന്ദ്രത പഠനം നടത്തി. വാപ്പാട് പ്രദേശത്ത് നടന്ന കൊതുക് സാന്ദ്രത പഠനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡ് മെമ്പർ കെ.എം.മുഹമ്മദലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ്കുമാർ കെ. എന്നിവർ സംസാരിച്ചു. ‘കൊതുക് ജന്യ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും’ എന്ന വിഷയത്തിൽ ഡോ. ഫസീന ഹസൻ ക്ലാസെടുത്തു. കുടുംബശ്രീ എഡിഎസ് സെക്രട്ടറി സ്മിത ബാബു, ടി കെ ശിവൻ വാപ്പാട്ട്, വാർഡ്‌ വികസന സമിതി കൺവീനർ എം.അഖിലേഷ്, ആശാവർക്കർ പി.പി. സുനിഷ, അഷ്റഫ് പി.സി., KMCT നഴ്സിങ് വിദ്യാർഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.കൊതുക് സാന്ദ്രത പഠനത്തിൻ്റെ ഭാഗമായി കൊതുകിൻ്റെ കൂത്താടികളെ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളിൽ തുടർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles