spot_img
Friday, April 24, 2026

വാ​ഹ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ​മി​ത്ര സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​രം​ഭി​ച്ച വാ​ഹ​ന നി​രീ​ക്ഷ​ണ സം​വി​ധാ​ന​മാ​യ സു​ര​ക്ഷാ​മി​ത്ര പ​ദ്ധ​തി നി​ല​വി​ൽ വ​ന്നു. വാ​ഹ​ന സ​ഞ്ചാ​ര വേ​ള​യി​ൽ അ​സ്വ​ഭാ​വി​ക സ​ന്ദ​ർ​ഭ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഉ​ട​മ​ക​ളു​ടെ മൊ​ബൈ​ലി​ൽ അ​പ​ക​ട സ​ന്ദേ​ശം അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സു​ര​ക്ഷാ​മി​ത്ര.വാ​ഹ​ന​ങ്ങ​ളി​ൽ ഘ​ടി​പ്പി​ക്കു​ന്ന വെ​ഹി​ക്കി​ൾ ലൊ​ക്കേ​ഷ​ൻ ട്രാ​ക്കിം​ഗ് ഡി​വൈ​സി​ൽ (വി​എ​ൽ​ടി​ഡി) നി​ന്നു​ള്ള മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ ഉ​ട​മ​ക​ൾ​ക്ക് എ​സ്എം​എ​സ് സ​ന്ദേ​ശ​മാ​യി ല​ഭി​ക്കും. വാ​ഹ​നം എ​ന്തെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടാ​ലോ ഡ്രൈ​വ​ർ​മാ​ർ അ​മി​ത​വേ​ഗ​ത്തി​ൽ വ​ണ്ടി ഓ​ടി​ച്ചാ​ലോ ഉ​ട​ന​ടി ബ​ന്ധ​പ്പെ​ട്ട മൊ​ബൈ​ൽ ന​ന്പ​റി​ൽ എ​സ്എം​എ​സ് ആ​യും ഇ​മെ​യി​ൽ ആ​യും അ​ല​ർ​ട്ടു​ക​ൾ ല​ഭി​ക്കും.സ​ന്ദേ​ശ​ത്തി​ന്‍റെ നി​ജ സ്ഥി​തി പ​രി​ശോ​ധി​ച്ച് ഉ​ട​മ​ക​ൾ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്കാം. ഉ​പ​ക​ര​ണം ഘ​ടി​പ്പി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ കൊ​ടു​ക്കു​ന്ന മൊ​ബൈ​ൽ ന​ന്പ​റി​ലും ഇ​മെ​യി​ൽ ഐ​ഡി​യി​ലും ആ​ണ് അ​ല​ർ​ട്ട് സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തു​ന്ന​ത്. ന​ന്പ​രി​ലും ഇ​മെ​യി​ൽ ഐ​ഡി​യി​ലും മാ​റ്റം വ​ന്നാ​ൽ surakshamtir@cdac.in എ​ന്ന ഇ​മെ​യി​ലി​ൽ അ​റി​യി​ച്ച് തി​രു​ത്ത​ൽ വ​രു​ത്തേ​ണ്ട​താ​ണ്.നി​ർ​ഭ​യ പ​ദ്ധ​തി പ്ര​കാ​രം കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​രം​ഭി​ച്ച വാ​ഹ​ന നി​രീ​ക്ഷ​ണ സം​വി​ധാ​ന​മാ​ണ് സു​ര​ക്ഷാ​മി​ത്ര. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 2.38 ല​ക്ഷം വാ​ഹ​ന​ങ്ങ​ളി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ര​ത്തു​ക​ളി​ലെ സ​ഞ്ചാ​രം അ​പ​ക​ട ര​ഹി​ത​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള പു​തി​യ സം​വി​ധാ​നം വാ​ഹ​ന ഉ​ട​മ​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ഭ്യ​ർ​ഥി​ച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles