രാമനാട്ടുകര : രാമനാട്ടുകര മണ്ഡലം കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കുകയും ചെയ്ത ചടങ്ങ് ബിജെപി കോഴിക്കോട് സിറ്റി ജില്ല ട്രഷറർ ശ്രീ ഷിനു പിണ്ണാണത്ത് ഉദ്ഘാടനം ചെയ്തു. നാടിന്റെ അന്നദാതാക്കളായ കർഷകരെയും കാർഷികവൃത്തിയെയും സദാ ചേർത്ത് നിർത്തുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരത സർക്കാർ കർഷകർക്കായി തുടങ്ങിയ വിവിധ കാർഷിക പദ്ധതികളെ കുറിച്ച് സംസാരിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് കർഷകർക്ക് കവുങ്ങിൻ തൈയ്യും, നറുക്കെടുപ്പിലൂടെ ശ്രീഗോപാലകൃഷ്ണന് പശുകുട്ടിയെയും വിതരണം ചെയ്തു.
പോഷകഗുണമുള്ള പച്ചക്കറി കൃഷി പരിപാലനം എന്ന വിഷയത്തെ കുറിച്ച് റിട്ട: അഗ്രികൾച്ചർ ഓഫീസർ ശ്രീ വി പത്മനാഭന്റെ നേതൃത്വത്തിൽ പരിശീലന ക്ലാസ് നടന്നു. സ്വാഗതസംഘം ചെയർമാൻ ശ്രീ കെ എം സുരേന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം ശ്രീ വി മോഹനൻ മാസ്റ്റർ, ഡയറി ഫാം അസോസിയേഷൻ സംസ്ഥാന ട്രഷറർ ശ്രീ ആഷിഫ് പുളിയാളി, കർഷക മോർച്ച കോഴിക്കോട് സിറ്റി ജില്ല ജനറൽ സെക്രട്ടറി ശ്രീ.വി. മുരളീധരൻ,ബിജെപി സിറ്റി ജില്ലാ കമ്മിറ്റി അംഗം ശ്രീ പി കെ പരമേശ്വരൻ, ബിജെപി രാമനാട്ടുകര മണ്ഡലം പ്രസിഡന്റ് ശ്രീ രാജേഷ് പൊന്നാട്ടിൽ, ഫറൂഖ് കോളേജ് റിട്ട:പ്രൊഫസർ ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ,ബിജെപി കൊറ്റമംഗലം ഏരിയ പ്രസിഡന്റ് ശ്രീ ടി പി സുനിൽകുമാർ, കാലുണ്ടി കൗൺസിലർ ശ്രീ. ഡെൽജിത്ത് അണ്ടിപ്പറ്റ് എന്നിവർ സംസാരിച്ചു.കർഷക മോർച്ച രാമനാട്ടുകര മണ്ഡലം പ്രസിഡന്റ് ശ്രീ എം കെ വരുൺ സ്വാഗതവും കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ കെ വി വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.






