spot_img
Tuesday, August 18, 2026

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍; വന്‍ തുക ചെലവാക്കി ടിക്കറ്റ് എടുത്തിട്ടും യാത്ര മുടങ്ങി



കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ ദുരിതത്തിലാക്കി വിമാന കമ്പനികൾ. 24 മണിക്കൂറിനിടെ ഗൾഫ്​- കേരള സെക്ടറിൽ അഞ്ചിലധികം വിമാനങ്ങൾ മണിക്കൂറുകൾ വൈകി. ഇന്നലെ രാത്രിയിലെ കൊച്ചി- അബൂദബി എയർ ഇന്ത്യ വിമാനത്തിന്​ ടിക്കറ്റെടുത്ത നൂറിലധികം പേർക്ക്​ യാത്ര ചെയ്യാനായില്ല. ഇവരിൽ പലരും ഇപ്പോഴും കൊച്ചി വിമാനത്താവളത്തിന്​ സമീപത്തെ ഹോട്ടലുകളിൽ തുടരുന്നു. ഗൾഫ്​ – കേരള സെക്ടറിൽ ഏറ്റവും തിരക്കുള്ള സമയത്ത്​ തന്നെയാണ്​ വിമാനകമ്പനികളുടെ നടപടികൾ മൂലം യാത്രക്കാർ പ്രതിസന്ധിയിലാകുന്നത്​.

തിരക്ക്​ കണക്കിലെടുത്ത്​ ടിക്കറ്റ്​ നിരക്ക്​ വൻതോതിൽ ഉയർത്തിയെങ്കിലും സമയക്രമം പാലിക്ക​ാനോ ലഗേജുകൾ സമയത്ത്​ എത്തിക്കാനോ കമ്പനികൾ തയാറാകാത്തത്​ യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്​. ഓവർ ബുക്കിങ്​ അടക്കം സാങ്കതിക കാരണങ്ങൾ പറഞ്ഞ്​ ഇന്നലെ രാ​ത്രി 9.30നുള്ള കൊച്ചി- അബൂദബി വിമാനത്തിൽ നൂറിലധികം പേരുടെ യാത്രയാണ്​ മുടങ്ങിയത്​. ഇവരിൽ കുറച്ചുപേർക്ക്​ മാത്രമാണ്​ പകരം സംവിധാനം കമ്പനി ഒരുക്കി നൽകിയിട്ടുള്ളത്​. ബാക്കിയുള്ളവർ എപ്പോൾ പോകു​മെന്ന്​ അറിയാനാകാതെ ഹോട്ടലിൽ തുടരുകയാണ്​.ഇന്നലെ രാത്രിയും ഇന്ന്​ പുലർ​ച്ചെയുമായി നിരവധി സർവീസുകളും വൈകിയിട്ടുണ്ട്​. ഷാർജ- കോഴിക്കോട്​, ദുബൈ- തിരുവനന്തപുരം, അബൂദബി- കോഴിക്കോട്​ എയർ ഇന്ത്യ സർവീസുകളും മണിക്കൂറുകൾ വൈകി. ഷാർജയിൽ നിന്ന്​ കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ യാത്രക്കാരെ കയറ്റി മൂന്ന്​ മണിക്കൂറിലധികമാണ്​ റൺവേക്ക്​ സമീപം നിർത്തിയിട്ടത്​. സ്​പൈസ്​ ജെറ്റ്​ വിമാനത്തിൽ കോഴിക്കോട്​ നിന്ന്​ യു.എ.ഇയിലേക്ക്​ യാത്ര ചെയ്ത യാത്രക്കാരിൽ ചിലർക്ക്​ രണ്ട്​ ദിവസം ക​ഴിഞ്ഞിട്ടും ലഗേജ്​ കിട്ടിയിട്ടില്ലെന്ന പരാതിയുമുണ്ട്​. വിമാന കമ്പനികൾ യാത്രക്കാർക്ക്​ സൗകര്യം ഒരുക്കാനോ കൃത്യമായി മറുപടി പറയാനോ തയാറല്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles