spot_img
Tuesday, August 18, 2026

ഫോണിനൊപ്പം കിട്ടുന്ന ചെറിയ പിൻ; സിം ട്രേ തുറക്കുക മാത്രമല്ല ഇവയുടെ ഉപയോഗം



പുതിയ ഫോൺ വാങ്ങുമ്പോൾ അതിനൊപ്പം ഒരു പിൻ ലഭിക്കുന്നത് പതിവാണ്. സിം ട്രേ തുറക്കാൻ മാത്രമാണ് ഈ പിൻ എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ സിം സ്ലോട്ടുകൾ തുറക്കാൻ വേണ്ടി മാത്രമല്ല. ഇതിന് വേറെയുമുണ്ട് ഉപകാരങ്ങൾദീർഘനേരം ഉപയോഗിക്കുന്നത് കൊണ്ട് ഫോൺ ഹാങ്ങാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സാഹചര്യത്തിൽ ഈ പിൻ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. പല ഫോണുകളിലും ഒരു റീസെറ്റ് ഹോളുണ്ട്. ഈ പിൻ ഉപയോഗിച്ച് അമർത്തി ഫോൺ റീസ്റ്റാർട്ട് ചെയ്യാം. പല സ്മാർട്ട് ഫോണുകളും ഇങ്ങനെ ചെയ്യാൻ സാധിക്കും. പല സ്മാർട്ട് ഫോണുകളിലും ഇങ്ങനെ ചെയ്യാൻ സാധിക്കും.

അഴുക്കുകൾ നീക്കം ചെയ്ത് ചെറിയ ദ്വാരങ്ങൾ വൃത്തിയാക്കാനും ഈ പിൻ ഉപകരിക്കും. കൂടാതെ പ്രത്യേക സിം, മെമ്മറി കാർഡ് സ്ലോട്ടുകളുള്ള ഫോണുകളിലെ രണ്ട് ട്രേകളും തുറക്കാനും ഈ പിൻ സഹായകമാണ്. പല വൈഫൈ റൂട്ടറുകളിലും ചെറിയ റീസെറ്റ് ഹോളുകൾ ഉണ്ടാവും. ഈ പിൻ ഉപയോഗിച്ച് 10-15 സെക്കൻഡ് അമർത്തിയാൽ ഫാക്ടറി റീസെറ്റ് ആവും.ഇത്തരം ഉപയോഗങ്ങളൊക്കെ ഉണ്ടെങ്കിലും, ചില കാര്യങ്ങൾ ചെയ്യാൻ ഈ പിൻ ഉപയോഗിക്കരുത്. ചാർജിംഗ് പോർട്ട്, മൈക്രോഫോൺ ഹോൾ എന്നിവയിൽ ഇത് ഉപയോഗിച്ച് കുത്തിയാൽ ഈ ഉപകരണങ്ങൾ കേടുവന്നേക്കാം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles