spot_img
Wednesday, August 19, 2026

പൊലീസ് ചിട്ടയിൽ വളർന്ന് സൂര്യകാന്തിപ്പൂക്കൾ! കാഴ്ചയുടെ വസന്തമൊരുക്കി പൊലീസ് ഓഫിസർ



കൊയിലാണ്ടി:സൂര്യകാന്തിപ്പൂക്കളുടെ മനോഹരമായ കാഴ്ച നടുവത്തൂരിലെ ഓറോക്കുന്ന് മലയിലും! സീനിയർ സിവിൽ പൊലീസ് ഓഫിസർ ഒ.കെ.സുരേഷിന്റെ കൃഷിയിടത്തിൽ പൂത്തുലഞ്ഞ് ‘സല്യൂട്ട്’ അടിച്ചു നിൽക്കുകയാണ് സൂര്യകാന്തികൾ.പരീക്ഷണാടിസ്ഥാനത്തിൽ രണ്ടര മാസം മുൻപ് നട്ട നാനൂറോളം സൂര്യകാന്തി ചെടികളാണ് പൂർണ വളർച്ചയെത്തിയത്. കൃഷിയിടത്തിലെ പ്രധാന ആകർഷണങ്ങളായി ഓറഞ്ചും മഞ്ഞയും വെള്ളയും ചെണ്ടുമല്ലിയുമുണ്ട്. ഒപ്പം വാടാ മല്ലിയും ഭംഗി കൂട്ടുന്നു. വർഷങ്ങളായി കൃഷിമേഖലയിൽ സജീവമായ സുരേഷ്, പൊലീസ് ജോലിക്കിടയിലെ ഒഴിവു സമയങ്ങളിലാണ് കുടുംബത്തോടോപ്പം കൃഷിയിടത്തിൽ എത്തുന്നത്.

കഴിഞ്ഞ വർഷം നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ നിന്ന് ലഭിച്ച മികച്ച വിളവാണ് ഇത്തവണയും കൃഷിയിറക്കാൻ പ്രചോദനം. കൃഷിയിൽ സുരേഷിനെ സഹായിക്കുന്നത് കീഴരിയൂർ പഞ്ചായത്തിലെ അഗ്രികൾചറൽ റിസോഴ്സ് പഴ്സൻ കൂടിയായ ഭാര്യ ശോഭയും മക്കളായ സൂര്യ പ്രഭയും സൂര്യ നന്ദയുമാണ്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ (ഡ്രൈവർ) ആണ് നടുവത്തൂർ നെല്ലിയുള്ളതിൽ താഴ ഒ.കെ.സുരേഷ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles