spot_img
Tuesday, October 6, 2026

ചാലിയാറിൽ-മാവൂർഎളമരം കടവിൽപാലത്തിനു സമീപംപുഴയിൽ ഒഴുകി വരുന്ന നിലയിൽ മൃതദേഹം കണ്ടെത്തി



മാവൂർ :ഇന്ന് രാവിലെ ആറരയോടെയാണ്പാലത്തിനു മുകളിൽ വ്യായാമം ചെയ്യുന്നവർ പുഴയിലൂടെ മൃതദേഹം ഒഴുകിവരുന്നത് കണ്ടത്.ഉടൻതന്നെ മാവൂർ പോലീസിലും മാവൂർ ഫയർ യൂണിറ്റിലും വിവരമറിയിച്ചു.പോലീസും ഫയർ യൂണിറ്റും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരക്ക് എത്തിച്ചു.ദേഹ പരിശോധനയിൽലഭിച്ച രേഖകളിൽഒറ്റപ്പാലം അയ്യന്നൂർസ്വദേശിയായ ദിലീപ്(30)ആണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.മാവൂർ പോലീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ച് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles