കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ റെയ്ഡിൽ കഴിഞ്ഞ ദിവസം 74 പേർ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 10,015 ആയി. ഇതുവരെ 9280 കേസുകൾ രജിസ്റ്റർ ചെയ്തു.8289.409 ഗ്രാം എം.ഡി.എം.എ, 1004.784 കി.ഗ്രാം കഞ്ചാവ്, 2382 കഞ്ചാവ് ചെടികൾ എന്നിവയും പിടിച്ചെടുത്തു.ജില്ല തിരിച്ചുള്ള കണക്കിൽ ഏറ്റവും കൂടുതൽ കേസുകൾ കോഴിക്കോട് സിറ്റിയിൽ – 929. എന്നാൽ ഏറ്റവും കൂടുതൽ അറസ്റ്റ് മലപ്പുറത്താണ് – 999 പേർ. 875 കേസുകളുമായി മലപ്പുറം രണ്ടാം സ്ഥാനത്തുണ്ട്. കൊച്ചി സിറ്റി, പാലക്കാട് ജില്ലകളിൽ 700-ലധികം കേസുകൾ വീതമുണ്ട്. ഏറ്റവും കുറവ് കണ്ണൂർ റൂറലിൽ – 137 കേസുകളും 139 അറസ്റ്റും.കഴിഞ്ഞ ദിവസത്തെ കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി 20, മീഡിയം 7, കൊമേഴ്ഷ്യൽ 2 എന്നിവ ഉൾപ്പെടുന്നു. എൻ.ഡി.പി.എസ് ആക്ട് പ്രകാരം 38 കേസുകളും കോട്പ പ്രകാരം 46 കേസുകളും രജിസ്റ്റർ ചെയ്തു. ഇവരിൽ നിന്ന് 47.322 ഗ്രാം എം.ഡി.എം.എയും 25.451 കി.ഗ്രാം കഞ്ചാവും 501 കഞ്ചാവ് ചെടികളും കണ്ടെടുത്തു.ബോധവത്കരണത്തിന്റെ ഭാഗമായി ഇതുവരെ 9147 ക്ലാസുകളും 578 കൗൺസിലിങ്ങുകളും നടത്തി. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ 6561 പരിപാടികളും സംഘടിപ്പിച്ചു.






