spot_img
Tuesday, October 6, 2026

ജോയിന്റ് കൌൺസിൽ – നന്മ സാംസ്കാരിക വേദി ഓണാഘോഷം സംഘടിപ്പിച്ചു.



കോഴിക്കോട് : സർക്കാർ ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ നന്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ജോയിന്റ് കൌൺസിൽ പ്രവർത്തകരുടെ ഓണാഘോഷ പരിപാടി ജോയിന്റ് കൌൺസിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു. ടി എം സജീന്ദ്രൻ ഓണ സന്ദേശം നൽകി. ജീവനക്കാരുടെ പൂക്കളം, തിരുവാതിരക്കളി, ഓണപ്പാട്ടുകൾ എന്നിവ അരങ്ങേറി. ഓണസദ്യയും കായിക മത്സരങ്ങളും പരിപാടിയുടെ മാറ്റ് കൂട്ടി. ജോയിന്റ് കൌൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ സിന്ധു, അജിന കെ, പി. സുനിൽ കുമാർ, കെ ഷിജു, നന്മ ജില്ലാ സെക്രട്ടറി ബാബു എൽ വി, ദീപ്തി കെ പി, എ ശ്രീജിത്ത്‌, മനോജ്‌ കുമാർ പാറപ്പുറത്ത്, സുജേഷ് വി പി, മേഘന, ബിനു വിജയൻ, വിജയലക്ഷ്മി, മുരളീധരൻ, റിജേഷ്, പ്രമീള, ധന്യ കെ പി, റീന. സി. കെ തുടങ്ങിയവർ പങ്കെടുത്തു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles