spot_img
Friday, August 21, 2026

ഓപ്പറേഷൻ തൂഫാൻ: ലഹരിവിരുദ്ധ പോസ്റ്റർ രചനാമത്സരം നാളെ.



കോഴിക്കോട് : ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ റൂറൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കുന്നു. നാളെ (ആഗസ്റ്റ് 22ന് ശനിയാഴ്ച) രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ വടകര ബി.ഇ.എം. ഹൈസ്കൂളിലാണ് മത്സരം. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ രാവിലെ 10 മണിക്ക് മുമ്പായി എത്തണം.മത്സരത്തിനാവശ്യമായ ചാർട്ടുകൾ സംഘാടകർ നൽകും. പോസ്റ്റർ രചനയ്ക്ക് ആവശ്യമായ മറ്റ് സാമഗ്രികൾ വിദ്യാർഥികൾ കൊണ്ടുവരണം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അതത് സ്കൂളുകളിലേക്ക് അയച്ചുനൽകിയ ഗൂഗിൾ ഷീറ്റ് മുഖേന പേര് രജിസ്റ്റർ ചെയ്യാം.ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 31ന് വടകര ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ‘സീനിയർ സിറ്റിസൺ മീറ്റിംഗ് & തൂഫാൻ കെയർ ഡിക്ലറേഷൻ’ പരിപാടി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഈ പരിപാടിയുടെ ഭാഗമായാണ് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കുന്നത്.ലഹരിക്കെതിരായ ബോധവൽക്കരണം ശക്തിപ്പെടുത്തുകയും വിദ്യാർഥികളുടെ സർഗാത്മക പങ്കാളിത്തത്തിലൂടെ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലെത്തിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles