രാമനാട്ടുകര : നഗര പരിപാലന ജീവനക്കാർക്ക് ഓണപ്പുടവ കൈമാറി വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ്. സി,റ്റി,സി ക്ലാസിക് ട്രേഡിംഗ് കമ്പനിയുടെ സഹകരണത്തോടെ ഒരുക്കിയ പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ കല്ലട മുഹമ്മദലി യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മലിൽ നിന്നും ഓണപ്പുടവകൾ ഏറ്റുവാങ്ങി. കെ.കെ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ മുഹമ്മദ് കോയ, കെ.പി നാസർ, നൗഫൽ തോട്ടുങ്ങൽ , രാജീവ് മണ്ണോടി, സി.സി ബാവ, കെ.കെ ശിവദാസ്, അസ്ലം പാണ്ടികശാല, സി.ദേവൻ,സി പി അജയ് കുമാർ , പ്രദീപ് സോണ, സനൽകുമാർ വി.ആർ,അബ്ബാസ് തയ്യിൽ,പിസി നളിനാക്ഷൻ, റഷീദ് ആശ,നിയാസ് ബാവൂസ് പങ്കെടുത്തു.






